പത്തനംതിട്ടയിൽ 16 കാരി ഗര്‍ഭിണി.. ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്….

പത്തനംതിട്ടയിൽ 16 കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ സഹപാഠിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി.വിദ്യാർത്ഥിനി പഠനത്തില്‍ താല്‍പര്യം കാണിക്കാത്തതും ക്ലാസ്സിൽ ഹാജരാകാത്തതും അധ്യാപകരാണ് ആദ്യം ശ്രദ്ധിച്ചത്. അവർ ചൈല്‍ഡ് ലൈന്‍ വഴി കൗണ്‍സിലിങിന് വിധേയയാക്കി. ഇതോടെയാണ് പീഡനം വിവരം പുറത്തുവന്നത്.

തുടർന്ന് സിഡബ്ല്യുസി ഇരയുടെ സംരക്ഷണം ഏറ്റെടുത്തു. പെൺകുട്ടി 6 മാസം ഗർഭിണിയാണ് എന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍‍ഡിന് മുന്‍പാകെ ഹാജരാക്കി പൊലീസ് തുടർനടപടി സ്വീകരിച്ചു.

Related Articles

Back to top button