16 കാരന് നേരെ സമപ്രായക്കാരുടെ ക്രൂര മർദ്ദനം.. പെൺകുട്ടിയെ മോശം പറഞ്ഞെന്ന്….
തിരുവനന്തപുരം വിതുരയിൽ പതിനാറുകാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി.മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കുട്ടിയുടെ ‘അമ്മ പൊലീസിൽ പരാതി നൽകി.പെൺകുട്ടിയെ കുറിച്ച് മോശം പറഞ്ഞുവെന്നാരോപിച്ചായിരുന്നു മർദ്ദനം. വാഴ തോപ്പിൽവെച്ചാണ് വിദ്യാർത്ഥിക്ക് മർദ്ദനമേൽക്കുന്നത്. സംഘം ചേർന്ന് കുട്ടിയുടെ തലയിൽ കൈകൊണ്ട് ആഞ്ഞടിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു.മർദ്ദന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് മർദ്ദന ദൃശ്യങ്ങൾ നാട്ടിൽ പ്രചരിച്ചതോടെയാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്.
തുടർന്ന് ആര്യനാട് പൊലീസിൽ ഇന്ന് കുടുംബം പരാതി നല്കുകയായിരുന്നു. സംഭവത്തിൽ 3 വിദ്യാർത്ഥികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പൊലീസ്.