16 വയസ്സുകാരിയുടെ കൊലപാതകം..മരിച്ചത് പ്രതിയല്ല..കുട്ടിയുടെ തല കണ്ടെത്തി..അറസ്റ്റ്…
നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തിൽ പ്രതി മരിച്ചു എന്ന വാർത്ത ശരിയല്ലെന്ന് കണ്ടെത്തി .ഇന്നലെ പുലർച്ചെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൂടാതെ കുട്ടിയുടെ അറുത്ത് മാറ്റപ്പെട്ട തലയും കണ്ടെത്തി.പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു.സുർലബി ഗ്രാമത്തിലെ സുബ്രമണിയുടെ മകൾ മീനയെ വ്യാഴാഴ്ച വൈകിട്ട് 5.30നാണ് പ്രകാശ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പെൺകുട്ടിയും പ്രതിയുമായുളള വിവാഹനിശ്ചയം വ്യാഴാഴ്ച തീരുമാനിച്ചിരുന്നു.എന്നാൽ ബാലവിവാഹം നടക്കുന്നുവെന്ന വിവരം ലഭിച്ച വനിതാ ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മീനയുടെയും പ്രകാശിന്റെയും മാതാപിതാക്കളോട് സംസാരിച്ച് വിവാഹം മാറ്റിവെക്കുകയായിരുന്നു.വിവാഹം മുടങ്ങിയതിലുളള ദേഷ്യം കാരണമാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.വിവാഹം മുടങ്ങാൻ കാരണം പെൺകുട്ടിയുടെ ചേച്ചിയാണെന്ന സംശയം പ്രതിക്കുണ്ടായിരുന്നു.തുടർന്ന് ചേച്ചിയെ തേടിയുള്ള വരവിൽ ഗർവാല സുർലബി ഗ്രാമത്തിനു സമീപം പ്രകാശിനെ പൊലീസ് പിടികൂടുകയായിരുന്നു.പ്രതിയുടെ കൈവശം തോക്കും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.