16 കോടി രൂപയുടെ കുരുമുളകും അടക്കയും മോഷ്ടിച്ചു….. വൻ മോഷണ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍….

വൻ തുകയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. 16 കോടിയുടെ കുരുമുളകും അടക്കയുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. നവി മുംബൈയിലാണ് സംഭവം. നവി മുംബെയിലെ കസ്റ്റംസ് വെയർ ഹൗസിലായിരുന്നു മോഷണം. മോഷണത്തിനു പിന്നിൽ വലിയ സംഘമെന്നാണ് പൊലീസിന്‍റെ നിഗമനം. ഈ സംഘത്തിന്‍റെ ഭാഗമായിട്ടുള്ള മൂന്ന് പേരെയാണ് ഇപ്പോള്‍ പിടി കിട്ടിയിരിക്കുന്നത്.  കസ്റ്റംസ് തീരുവ അടക്കാതെ  ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈക്കലാക്കാനായിരുന്നു മോഷണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പലപ്പോഴായിട്ടാണ് മോഷണം നടന്നിട്ടുള്ളത്. വൻ മോഷണ സംഘത്തെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്. 

Related Articles

Back to top button