16 കാരി പരീക്ഷയെഴുതാനെത്തിയില്ല.. അന്വേഷിച്ചെത്തിയവർ കണ്ടത്…

16 കാരി പരീക്ഷയെഴുതാൻ വരാത്തത് ശ്രദ്ധയിൽപെട്ടത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ വിവാഹത്തിന്റെ വിവരം പുറത്തറിയുന്നത്. 18 വയസ് തികയാത്ത പെൺകുട്ടി കണക്കിന്റെ പരീക്ഷ എഴുതാൻ വരാത്തതിനെ തുടർന്നാണ് പെൺകുട്ടിയുടെ വിവാഹം നടക്കുന്നു എന്ന് അറിഞ്ഞത്.

മഹാരാഷ്ട്രയിൽ എസ്എസ്‍സി പരീക്ഷ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കണക്കിന്റെ പരീക്ഷ നടക്കുന്ന ദിവസം പെൺകുട്ടി പരീക്ഷ എഴുതാൻ വേണ്ടി എത്തിയില്ല. ഇത് ശ്രദ്ധയിൽ പെട്ട ഒരു ആക്ടിവിസ്റ്റാണ് ചൈൽഡ്‍ലൈൻ ഹെൽപ്‍ലൈൻ നമ്പറായ 1098 -ലേക്ക് വിളിച്ച് വിവരം പറഞ്ഞത്.വിവാഹത്തിൽ പങ്കെടുത്ത 150-200 അതിഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതിൽ 13 പേരെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. 16 വയസായിരുന്നു പെൺകുട്ടിയുടെ പ്രായം.

പിന്നാലെ ഗ്രാമസേവക് ആയ ജ്ഞാനേശ്വർ മുകഡെ പെൺകുട്ടിയുടെ വീട്ടിലെത്തി. അപ്പോഴാണ് പെൺകുട്ടിയുടെ വിവാഹം നടക്കുന്നതായി അറിഞ്ഞത്. 24 വയസുള്ള ഒരു യുവാവുമായിട്ടായിരുന്നു പെൺകുട്ടിയുടെ വിവാഹം. മുകഡെ പെൺകുട്ടിയുടെയും വീട്ടുകാരുടെയും വിവാഹത്തിന്റെയും വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു എങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ വിവരങ്ങൾ നൽകാൻ തയ്യാറായില്ല. പിന്നാലെ, ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ, അപ്പോഴേക്കും പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. 1929 -ലെ ശൈശവ വിവാഹ നിയന്ത്രണ നിയമ പ്രകാരമാണ് ഇപ്പോൾ ഈ ബാലവിവാഹത്തിൽ കേസ് എടുത്തിരിക്കുന്നത്.

Related Articles

Back to top button