16കാരനെ അശ്ളീല വീഡിയോകൾ കാണിച്ച് യുവതി പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച് പോന്നിരുന്ന യുവതിക്കെതിരെ പോലീസ് കേസ്. 32കാരിക്കെതിരേയാണ് പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്.

16 വയസ്സുള്ള ആണ്‍കുട്ടിയെ യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് പ്രതിയായ യുവതി. ഇവർ 16കാരന്റെ ബന്ധുവിന്റെ അയല്‍വാസിയായിരുന്നു. മുംബൈയില്‍ ഇടയ്ക്കിടെ എത്തിയിരുന്ന ഇവര്‍ 16കാരനുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഇതിനിടെ പലതവണകളായി അശ്ളീല വീഡിയോകളും യുവതി ആൺകുട്ടിയെ കാണിച്ചു.മഹാരാഷ്ട്രയിലെ നാസികിൽ ആണ് സംഭവം.

2019 മുതല്‍ 2022 ഡിസംബര്‍ വരെ അതിക്രമം തുടര്‍ന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്‌കൂളില്‍ പോകാതെ 16കാരന്‍ നാസിക്കില്‍ യുവതിയുടെ അടുത്തേക്ക് പോയിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു. സംശയം തോന്നി ആൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം അമ്മ അറിയുന്നത്.

Related Articles

Back to top button