’10 ലക്ഷം മുടക്കിയാൽ 50,000 വരെ ലാഭം’…ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയെടുത്തത് 150 കോടി…
fraud in the name o share trading
ഇരിങ്ങാലക്കുടയിൽ വമ്പൻ നിക്ഷേപ തട്ടിപ്പ്. ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയെടുത്തത് 150 കോടി. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും രണ്ടു സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് 4 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബില്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിക്കാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.