15 ഡി.വൈ.എസ്.പിമാർക്ക് സ്ഥലം മാറ്റം
സംസ്ഥാനത്ത് പതിനഞ്ച് ഡി.വൈ.എസ്.പിമാർക്ക് സ്ഥലം മാറ്റം. കോട്ടയം ജില്ലയിലെ പാലായിലും വൈക്കത്തും ഡി.വൈ.എസ്.പിമാരെ സ്ഥലംമാറ്റി. വൈക്കം ഡി വൈ എസ് പി എ.ജെ തോമസ് പാലാ ഡി വൈ എസ് പിയാകും. പാലാ ഡി വൈ എസ് പി ഗിരീഷ് പി. സാരഥി ആലപ്പുഴ വിജിലൻസ് ഡിവൈഎസ്‌പി ആകും.
ടി.ബി വിജയൻ ചേർത്തലയിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽ എത്തും. നെയ്യാറ്റിൻകര ഡിവൈഎസ് പി എസ് ശ്രീകാന്തുകൊല്ലം സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആകും. വി.വി മനോജ് കാസർകോട് നിന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് ഒന്നാം യൂണിറ്റിൽ എത്തും. വി.കെ രാജു പാലക്കാട് നിന്ന് തൃശൂർ റൂറൽ ഡി വൈ എസ് പി ആകും. കെ.അഷറഫ് കൊണ്ടോട്ടിയിൽ നിന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് രണ്ടാം യൂണിറ്റിൽ എത്തും. ടി.പി ജേക്കബ് കൽപ്പറ്റയിൽ നിന്നും കണ്ണൂർ റൂറൽ സ്‌പെഷ്യൽ ബ്രാഞ്ചിലേക്ക് മാറും. മട്ടാഞ്ചേരിയിൽ നിന്നും ബാബു കുട്ടനെ എറണാകുളം വിജിലൻസിലേയ്ക്ക് മാറ്റും. കെ.എസ് പ്രശാന്ത് തിരുവനന്തപുരം റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും വിജിലൻസ് സ്‌പെഷ്യൽ ഒന്നാം യുണിറ്റ് തിരുവനന്തപുരം ഒന്നാം ഓഫിസിൽ എത്തും.
സി.ജി ജിം പോളിന് തൃശൂർ സിറ്റി ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലും വിജിലൻസ് തൃശൂരിലേയ്ക്കാണ് മാറ്റം. പി.എസ് സുരേഷിനെ തൃശൂർ വിജിലൻസിൽ നിന്നും ഒല്ലൂരിലേയ്ക്കാണ് മാറ്റുന്നത്. കെ.സി സേതു ഒല്ലൂരിൽ നിന്നും തൃശൂർ സിറ്റിയിലേയ്ക്കു മാറ്റി. കെ.സജീവ് എസ്.എസ്.ബി പത്തനംതിട്ടയിൽ നിന്നും ക്രൈം ബ്രാഞ്ച് തിരുവനന്തപുരത്തേയ്ക്ക് മാറി. എസ്. അൻഷാദ് വിജിലൻസ് എറണാകുളത്ത് നിന്ന് പത്തനംതിട്ട എസ്.എസ്.ബിയിലേയ്ക്കാണ് മാറുന്നത്.