15കാരന് രക്തസ്രാവം… കടുത്ത വേദനയും…. പരിശോധിച്ചപ്പോൾ…..
15കാരനായ ആണ്‍കുട്ടിയെ മൂത്രത്തിലൂടെ രക്തം പുറത്തുവരുന്നുവെന്ന പ്രശ്നത്തിലാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസ്രാവത്തിനൊപ്പം കടുത്ത വേദനയുമുണ്ടായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ജനനേന്ദ്രിയത്തിനകത്ത് പുറത്തുനിന്നുള്ള എന്തോ വസ്തു ഇരിക്കുന്നതായി സൂചന ലഭിച്ചു. കൃത്യമായി ഇതെക്കുറിച്ചറിയാൻ നടത്തിയ സ്കാനിംഗ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. ഒരു യുഎസ്ബി കേബിള്‍ കുട്ടിയുടെ ജനനേന്ദ്രിയഭാഗത്ത് അകത്തായി കുടുങ്ങിക്കിടക്കുന്നു. കൂടുതല്‍ ചോദിച്ചപ്പോള്‍ കുട്ടി തന്നെ ഇതെക്കുറിച്ച് ഡോക്ടര്‍മാരോട് തുറന്നുപറഞ്ഞു. അകത്തേക്ക് എത്രത്തോളം പോകുമെന്ന് അറിയാൻ വേണ്ടി ചെയ്തതാണെന്നായിരുന്നു മറുപടി. അറിവില്ലായ്മയുടെ പേരില്‍ എത്രമാത്രം അപകടം പിടിച്ച പ്രവര്‍ത്തിയാണ് ഈ കൗമാരക്കാരൻ ചെയ്തതെന്നതാണ് പേടിപ്പെടുത്തുന്ന സംഗതി. യുഎസ്ബി കേബിള്‍ അകത്ത് കടത്തി നോക്കുന്നതിനിടെ അത് പുറത്തേക്ക് എടുക്കാൻ സാധിക്കാത്ത വിധം കുടുങ്ങിപ്പോവുകയായിരുന്നുവത്രേ. ഇതോടെ കുട്ടി ഈ വിവരം ആരോടും പറയാതെ കൊണ്ടുനടന്നു. എന്നാല്‍ മൂത്രത്തിലൂടെ രക്തം പുറത്തുവരികയും വേദന അസഹനീയമാവുകയും ചെയ്തതോടെ അവശനിലയിലായ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സാധാരണഗതിയില്‍ ജനനേന്ദ്രിയത്തിനകത്ത് ഇത്തരത്തില്‍ എന്തെങ്കിലും പുറമെ നിന്നുള്ള വസ്തുക്കള്‍ കുടുങ്ങിയാല്‍ അത് പുറത്തെടുക്കാൻ പ്രത്യേകമായ ഉപകരണങ്ങള്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കാറുണ്ട്. എന്നാലീ കേസില്‍ സര്‍ജറി തന്നെ വേണ്ടി വന്നു. കൗമാരക്കാരില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ കാണാമെന്നും ഇതൊരുപക്ഷെ വലിയ അപകടങ്ങള്‍ തന്നെ ക്ഷണിച്ചുവരുത്തുമെന്നും അവബോധം സൃഷ്ടിക്കാൻ ഈ റിപ്പോര്‍ട്ട് തീര്‍ച്ചയായും പ്രയോജനപ്രദമാണ്. ലൈംഗികകാര്യങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയങ്ങള്‍, ആശയക്കുഴപ്പങ്ങള്‍, അശാസ്ത്രീയമായ ധാരണകള്‍ എന്നിവ കൗമാരക്കാരില്‍ സഹജമാണ്. എന്നാല്‍ ഇവയെല്ലാം പരിഹരിക്കാനും വ്യക്തവും സുതാര്യവുമായ മാര്‍ഗങ്ങള്‍ ആവശ്യമാണെന്നാണ് ഈ റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നത്. മുമ്പ് പലയിടങ്ങളിലും ഇത്തരത്തില്‍ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ വയര്‍ അടക്കമുള്ള വസ്തുക്കള്‍ കടത്തിനോക്കി അത് അപകടമായിട്ടുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊന്നും ആരോഗ്യകരമായ ലൈംഗികപ്രവണതകളായി കണക്കാക്കാൻ സാധിക്കുന്നതല്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കൗമാരക്കാരിലാകുമ്പോള്‍ ഇത് മാനസികാരോഗ്യപ്രശ്നത്തിലുപരി അവബോധമില്ലായ്മയുടെ ഭാഗമായി വരാവുന്നതാണ്.