ഒന്‍പതാം ക്ലാസുകാരി പ്രസവിച്ച സംഭവം.. പതിനാലുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും…

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കും. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് പൊലീസ് ഉടന്‍ തന്നെ വിശദമായ മൊഴിയെടുക്കും. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും.വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി ഡോക്ടര്‍മാരോട് വെളിപ്പെടുത്തി.ഇടുക്കിയിലായിരുന്നു സംഭവം.

Related Articles

Back to top button