പാലക്കാട് നിന്ന് വിനോദയാത്രക്ക് പോയ 14 വയസുകാരിയെ കാണാതായി; തിരച്ചിൽ തുടരുന്നു

പാലക്കാട് നിന്ന് വിനോദയാത്രക്ക് പോയ 14 വയസുകാരിയെ കാണാതായി. കുട്ടിയെ ചിക്ക്മംഗളൂരിൽ വച്ചാണ് കാണാതായത്. കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെയാണ് കാണാതായത്. ചിക്ക്മംഗളൂരു മണിക്കധാര വ്യൂപോയിന്റിൽ ഇന്നലെയാണ് സംഭവം. 40 അംഗ സംഘത്തോടൊപ്പമാണ് കുട്ടി പോയത്. എന്നാൽ കുട്ടിയെ വൈകുന്നേരത്തോടെ കാണാതാവുകയായിരുന്നു. പ്രദേശത്തും വനത്തിലും ഉൾപ്പെടെ തിരച്ചിൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.



