കഠിനംകുളത്ത് പനിയും ശർദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനാലുകാരി മരിച്ചു…
തിരുവനന്തപുരം കഠിനംകുളത്ത് പനിയും ശർദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനാലുകാരി മരിച്ചു. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ നസീമ ബീവിയുടെ മകൾ ഷംന (14) ആണ് മരിച്ചത്.കഠിനംകുളം സെന്റ് Micheals H S ലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഷംന. പുതുക്കുറിച്ചി എഫ് എച്ച് സിയിലും പനി കൂടിയതിയതിനെ തുടർന്ന് ഇന്ന് രാവിലെ 6 മണിക്ക് പുതുക്കുറിച്ചി റസിയ ക്ലിനിക്കിലും അവിടെ നിന്നു കഴക്കൂട്ടം CSI ഹോസ്പിറ്റലിലും എത്തിച്ചിരുന്നു. എന്നാൽ ഏഴ് മണിയോടെ ഡോക്ടർ പരിശോധിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഷംനയുടെ മാതാവ് നസീമ ബീവിയുടെ പരാതിയെ തുടർന്ന് കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.