ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരൻ കുഴഞ്ഞു വീണ് മരിച്ചു.. സംഭവം…

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു.

ഉടൻതന്നെ അതുലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.

Related Articles

Back to top button