ഡേറ്റിങ് ആപ്പ് വഴി ബന്ധം.. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചത് 14 പേര്‍.. കേസ്…

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉള്ളവരാണ് പ്രതികൾ. കുട്ടിയുമായി ഇവർ ബന്ധം സ്ഥാപിച്ചത് ഡേറ്റിംഗ് ആപ്പ് വഴിയാണ്. കേസില്‍ ആറ് പേർ പിടിയിലായിട്ടുണ്ട്. നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി 14 കാരന്‍ പീഡനത്തിന് ഇരയായി എന്നാണ് വിവരം. കാസര്‍കോട് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ ആറ് പേര്‍ പിടിയിലായിട്ടുണ്ട്. ജില്ലയ്ക്ക് അകത്തും പുറത്തുമായാണ് പീഡനം നടന്നത്.

Related Articles

Back to top button