14 കോടി! രേണു സുധിയുടെ ആ നേട്ടം 30 ദിവസത്തിൽ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കൊല്ലം സുധിയുടെ മരണശേഷം റീലുകളിലൂടെയും മറ്റും ശ്രദ്ധേയയാവാൻ തുടങ്ങിയ രേണു ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥി കൂടിയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധിയുടെ ബന്ധപ്പെട്ട പലവിധ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്
കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രേണുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും മറ്റും നടന്നിരുന്നു. കൂടാതെ രേണു ഇൻസ്റ്റാഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചതും അതുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഒരുഭാഗത്ത് അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ രേണുവിന്റെ ഇൻസ്റ്റഗ്രാം അകൗണ്ട് വെരിഫൈഡ് ആയതും താരം രേഷ്മ പി തങ്കച്ചൻ എന്ന പേര് ഇൻസ്റ്റാഗ്രാമിൽ ചേർത്തതും വലിയ ചർച്ചയായി. രേഷ്മ പി തങ്കച്ചൻ എന്ന യഥാർത്ഥ പേര് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾകൊണ്ടാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോട്ടുകൾ




