14 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ….
അമ്പലപ്പുഴ:ആലപ്പുഴ ജില്ലയിലെ വിവിധ കേസുകളിൽ പ്രതികളായ പിടികിട്ടാപുള്ളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അന്വേഷണത്തിൽ 14 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പിടിയിൽ. 2009-ൽ പാണ്ടങ്കരി സ്വദേശിയായ ജോസ് എന്നയാളെ ഉപദ്രവിച്ച ശേഷം കഴിഞ്ഞ 14 വർഷക്കാലമായി വിദേശത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞ എടത്വ പാണ്ടങ്കരി സ്വദേശിയായ മാർട്ടിൻ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. എടത്വ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.