14 വർഷമല്ലേ ശിക്ഷ.. 39-ാം വയസില്‍ ഞാന്‍ പുറത്തിറങ്ങും… കൂസലില്ലാതെ ശ്യാംജിത്ത്….

കണ്ണൂര്‍: നാടിനെയാകെ നടുക്കി വിഷ്ണുപ്രിയ എന്ന യുവതിയെ പ്രണപ്പകയില്‍ ക്രൂരമായി കൊലപ്പെടുത്തി പൊലീസിന് മുന്നില്‍ വന്നിരിക്കുന്ന പ്രതി. ക്രൂര കൊലപാതകത്തിന്‍റെ ഞെട്ടലില്‍ പ്രതിയോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ് പൊലീസ്. എന്നാല്‍, ഒരു കൂസലുമില്ലാതെ അന്വേഷണ സംഘത്തിന് മുന്നില്‍ ചെയ്ത കൊടും ക്രൂരത വിശദീകരിക്കുകയാണ് യുവാവ്.

ഒരു ഇരുപത്തിയഞ്ചു വയസുകാരനാണ് തങ്ങളുടെ മുന്നിലിരുന്ന് ഒരു കൂസലുമില്ലാതെ ചെയ്ത കൊലപാതകത്തെ കുറിച്ച് വിശദീകരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പോലും മനസ് പതറുന്ന കാര്യങ്ങളാണ് പ്രതി പറഞ്ഞത്. ‘എനിക്കിപ്പോൾ 25 വയസേയുള്ളൂ. 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39-ാം വയസിൽ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല’ ശ്യാംജിത്തിന്‍റെ വാക്കുകളില്‍ കൊടും ക്രൂരത ചെയ്തതിന്‍റെ ഒരു കുറ്റബോധവും ഉണ്ടായിരുന്നില്ല, മറിച്ച് ചോരയുടെ നിറമുള്ള പക മാത്രം.

Related Articles

Back to top button