14 കാരിയെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: വെള്ളറടയില്‍ പതിനാല് വയസുകാരിയെ കാണാനില്ലെന്ന് പരാതി. ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളറട പൊലീസ് അന്വേഷണം തുടങ്ങി.കുട്ടിയെ കാണാതായതോടെ സമീപ പ്രദേശങ്ങളിലെ ബന്ധുവീടുകളില്‍ കുട്ടിയെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ സുഹൃത്തുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തി. ഇതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. തമിഴ്‌നാട് കേരള അതിര്‍ത്തി കേന്ദ്രീകരിച്ചുള്‍പ്പെടെ പരിശോധിക്കുകയാണ്. വീട്ടില്‍ മറ്റ് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് വീട്ടുകാരും പറയുന്നു.