പരീക്ഷയെഴുതാൻ രാവിലെ യൂണിഫോമിൽ സ്കൂളിലേക്ക് പോയി… വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

പതിമൂന്നുകാരനായ വിദ്യാർത്ഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ചമൽ കേളാംകുന്ന് താമസിക്കുന്ന കണ്ണൻകുന്ന് സെലീനയുടെ മകൻ മുഹമ്മദ് സെഫാനെ(13)യാണ് കാണാതായത്. കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിയാണ് സെഫാൻ. രാവിലെ പരീക്ഷയെഴുതാനായി സ്കൂൾ യൂണിഫോമിൽ പുറപ്പെട്ട വിദ്യാർത്ഥി ക്ലാസിൽ എത്തിയിട്ടില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
സെഫാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന മൊബൈൽ നമ്പറിലോ പോലീസിലോ വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9526613414, 9746728390.



