‘അമ്മേ, മരുന്നുകൾ ഫലിക്കുന്നില്ല, ഞാൻ വീട്ടിൽ പോയാൽ എന്റെ അസുഖം മാറും’.. ICU-വിൽ നിന്ന് അമ്മയ്ക്ക് കത്തെഴുതി 13 വയസുകാരൻ..

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ജനിച്ചുവളർന്ന 13-കാരൻ ലിയു ഫുയു ICU-വിൽ ചികിത്സയിൽ കഴിയുകയാണ്. ഐസിയുവിൽ സന്ദർശന സമയം പരിമിതമായതിനാൽ ലിയു ഫുയു അവന്റെ അമ്മയോട് കത്തുകളിലൂടെയാണ് സംസാരിക്കാറ് പതിവ്. ICU-വിൽ ചികിത്സയിലുള്ള കുട്ടിയുടെ കത്ത് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് പുറത്തുവിട്ടത്.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&fwrn=4&fwrnh=100&lmt=1756712380&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F13-year-old-icu-letter-china%2F%23google_vignette&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTM5LjAuNzI1OC4xNTUiLG51bGwsMCxudWxsLCI2NCIsW1siTm90O0E9QnJhbmQiLCI5OS4wLjAuMCJdLFsiR29vZ2xlIENocm9tZSIsIjEzOS4wLjcyNTguMTU1Il0sWyJDaHJvbWl1bSIsIjEzOS4wLjcyNTguMTU1Il1dLDBd&abgtt=6&dt=1756712379803&bpp=1&bdt=343&idt=192&shv=r20250827&mjsv=m202508260101&ptt=9&saldr=aa&abxe=1&cookie=ID%3Dfbae7013cf4534a4%3AT%3D1756709750%3ART%3D1756710555%3AS%3DALNI_MYdGVemPs0bo9yTyLSEP7b5UyBLag&eo_id_str=ID%3D35f87237e0f77923%3AT%3D1756709750%3ART%3D1756710555%3AS%3DAA-AfjbUWADGSKRyy2G_BW4EMVli&prev_fmts=0x0%2C793x280&nras=1&correlator=8184385747834&frm=20&pv=1&u_tz=330&u_his=2&u_h=864&u_w=1536&u_ah=816&u_aw=1536&u_cd=24&u_sd=1.25&dmc=4&adx=145&ady=1357&biw=1521&bih=730&scr_x=0&scr_y=587&eid=31094295%2C31094363%2C31094393%2C95362655%2C95369704%2C95370341%2C42533293%2C95344788%2C31093044%2C95370631&oid=2&pvsid=2387351637593584&tmod=566168317&uas=0&nvt=3&fc=1920&brdim=0%2C0%2C0%2C0%2C1536%2C0%2C1536%2C816%2C1536%2C730&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&cms=2&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&pgls=CAEaBTYuOC4y~CAEQBBoHMS4xNTEuMA..&ifi=3&uci=a!3&btvi=1&fsb=1&dtd=199

‘അമ്മേ, നമുക്ക് ഈ മരുന്നുകൾ തിരികെ കൊടുക്കാം. അവയൊന്നും ഫലിക്കുന്നില്ല. ഞാൻ വീട്ടിൽ പോയാൽ എന്റെ അസുഖം മാറും.’ ​എന്നായിരുന്നു ഗുരുതര രോ​ഗാവസ്ഥകളാൽ വലഞ്ഞ ലിയു ഫുയു തന്റെ അമ്മയ്ക്ക് കത്തിലെഴുതിയത്. അമ്മയെ കാണാത്തതിന്റെ വിഷമത്തിലാണ് കത്തെഴുതിയത്. ‘എന്തുതന്നെ സംഭവിച്ചാലും ഞാൻ നിന്നെ രക്ഷിക്കും’, അമ്മ അവന് മറുപടിയും എഴുതി.

വൃക്ക തകരാറിലായതിനെ തുടർന്ന് അടുത്തിടെ അഞ്ച് തവണ ലിയു ഫുയുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതീവ ദുർബലനായി മാറിയ കുട്ടിയുടെ ഇപ്പോഴത്തെ ഭാരം വെറും 15 കിലോ മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടിക്ക് എട്ടോളം രോ​ഗാവസ്ഥകളുള്ളതായി ചികിത്സിച്ച ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജീവൻ രക്ഷിക്കാനുള്ള ചികിത്സകൾ ഈ സമയത്ത് അത്യാവശ്യമായതിനാൽ മരുന്നുകൾ നിർത്തുന്നത് അവന്റെ ജീവന് ആപത്താണെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button