അമ്മ ശകാരിച്ചതിന് പിന്നാലെ… കൊല്ലത്ത് നിന്നും 13 വയസുകാരിയെ കാണാതായി…

കൊല്ലം കുന്നിക്കോട് 13 വയസുകാരിയെ കാണ്മാനില്ലെന്ന് പരാതി.ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമയെയാണ് കാണാതായത്. ഇന്ന് ഉച്ച മുതൽ കുട്ടിയെ കാണുന്നില്ലെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.വൈകിട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്.

അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്ന് പറയുന്നു. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതാകുമ്പോൾ പച്ച ടോപ്പും നീല ജീൻസും ആണ് വേഷം ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവർ 9746560529, 9526815254 എന്നീ നമ്പറിൽ ബന്ധപ്പെടുക.

Related Articles

Back to top button