ആംആദ്മി പാർട്ടിയിൽ നിന്നും കൊഴി‍ഞ്ഞു പോക്ക്… 13 പാർട്ടി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചു…

എഎപി നേതാവ് മുകേഷ് ​ഗോയലിന്റെ നേതൃത്വത്തിൽ 13 പാർട്ടി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപനം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലാണ് എഎപി കൗൺസിലർമാർ രാജിവെച്ചത്. ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്നാണ് പുതിയ പാർട്ടിയുടെ പേരെന്ന് മുകേഷ് ​ഗോയൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് പാർട്ടിയെ ഞെട്ടിച്ച് വിമതനീക്കമുണ്ടായിരിക്കുന്നത്.

25 വർഷം മുനിസിപ്പൽ കൗൺസിലറായിരുന്ന ഗോയൽ, 2021ലാണ് കോൺഗ്രസിൽ നിന്ന് എഎപിയിലേക്ക് എത്തിയത്. ഏപ്രിലിൽ നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും എഎപിയെ തോൽപ്പിച്ച് ബിജെപി അധികാരം പിടിച്ചിരുന്നു. തെരഞ്ഞെടുപ്പ് എഎപി ബഹിഷ്കരിച്ചിരുന്നു. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ആം ആദ്മി യിൽ ചേർന്നവരാണ് ഇപ്പോൾ പാർട്ടി വിട്ടവരിൽ ഏറെയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദർശ് നഗറിൽ മത്സരിച്ച് തോറ്റ നേതാവാണ് മുകേഷ് ​ഗോയൽ.

Related Articles

Back to top button