വിഴിഞ്ഞത്ത് നിന്ന് കാണാതായ 13കാരി ഡല്‍ഹിയില്‍….ഡല്‍ഹിയിലെത്തിയത്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ പതിമൂന്നുകാരി ഡല്‍ഹിയിലെത്തി. പെണ്‍കുട്ടി വിമാനം കയറിയാണ് ഡല്‍ഹിയിലെത്തിയത്. വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് ഡല്‍ഹിയിലെത്തിയത്.
രാവിലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹിയില്‍ തടഞ്ഞുവെച്ച പെണ്‍കുട്ടിയെ തിരികെ എത്തിക്കാന്‍ വിഴിഞ്ഞം പൊലീസും വിമാനം കയറിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ കുട്ടിയെ തിരികെ വിഴിഞ്ഞത്ത് എത്തിക്കും.