13 വയസുകാരനുമായി ലൈംഗിക ബന്ധം… ഗർഭിണിയായി….
പ്രായപൂർത്തിയാവാത്ത കുട്ടിയിൽ നിന്ന് ഗർഭം ധരിച്ച 31കാരിയായ യുവതിക്കെതിരെ കേസ്. പതിമൂന്ന് വയസുമാത്രമുള്ള ആൺകുട്ടിയുമായി 31കാരി പലതവണ ലൈംഗികബന്ധം പുലർത്തിയത്. സംഭവം അറിഞ്ഞ ആൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയും യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അമേരിക്കയിലെ കൊളറോഡോയിലാണ് സംഭവം.
കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് ആൻഡ്രിയ സെറാനോയ്‌ക്കെതിരെ ഫൗണ്ടെയ്ൻ പൊലീസ് കുറ്റം ചുമത്തിയിരുന്നു. അറസ്റ്റിന് മുൻപ് തന്നെ യുവതി ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. യുവതി ഗർഭിണിയായ ശേഷമായിരുന്നു പതിമൂന്ന് വയസുകാരന്റെ അമ്മ വിവരമറിയുന്നത്. തുടർന്നുണ്ടായ കേസും അറസ്റ്റും ആൻഡ്രിയയെ തളർത്തി. തന്നെ ലൈംഗിക കുറ്റവാളിയായി ചിത്രീകരിക്കരുതെന്ന ആവശ്യവുമായി യുവതി രംഗത്തെത്തി. ആൻഡ്രിയയുടെ ജയിൽ ശിക്ഷ ഇല്ലാതാക്കാൻ ഇപ്പോൾ കോടതി വിധി വന്നിട്ടുണ്ട്.
വിധിയോട് വിയോജിപ്പുമായി ആൺകുട്ടിയുടെ അമ്മ രംഗത്തെത്തി. തന്റെ മകന്റെ കുട്ടിക്കാലം നഷ്ടപ്പെട്ടതായി അവർ പറഞ്ഞു. ഇപ്പോൾ അവനൊരു അച്ഛനായിട്ടുണ്ടാവാം. എന്നാൽ അവനൊരു ഇരയാണ്. ജീവിതകാലം മുഴുവൻ അവനതുമായി ജീവിക്കേണ്ടി വരുമെന്നും അമ്മ പറയുന്നു. ഇത് മറ്റൊരു തരത്തിൽ ആയിരുന്നെങ്കിൽ കേസ് ഇങ്ങനെ ആവില്ലായിരുന്നു. അവളൊരു പുരുഷനും മകനൊരു പെൺകുട്ടിയും ആയിരുന്നെങ്കിൽ കേസിൽ ശിക്ഷിക്കപ്പെടുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.