13 കാരിയെ കാണാതായ സംഭവം..കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തതായി വിവരം..നിർണായക വിവരങ്ങൾ…
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തമിഴ്നാട്ടിലേക്ക് പോയതായി വിവരം. ബാംഗ്ലൂർ-കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി സ്ഥിരീകരണം ലഭിച്ചു.ഉച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്കുള്ള ട്രെയിനിൽ വെച്ചു എടുത്ത ദൃശ്യങ്ങൾ പുറത്തുവന്നു. അന്വേഷണം പൊലീസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു .
അതേസമയം പെൺകുട്ടി കന്യാകുമാരിയിൽ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. കേരള പൊലീസിൻ്റെ അഞ്ചംഗ സംഘം കന്യാകുമാരിയിൽ അൽപ്പ സമയം തന്നെ എത്തിച്ചേരും.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക്പെൺകുട്ടി ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി വിവരം ലഭിച്ചു. ട്രെയിനിൽ ഇരുന്നു കരയുന്നതു കണ്ട ഒരു യാത്രക്കാരി എടുത്ത ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉള്ളത്. തമിഴ്നാട് പോലീസിന് വിവരം കൈമാറി കന്യാകുമാരിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.