13 കാരനെ അയലത്തെ 37 കാരി ആന്റി പീഡിപ്പിച്ചെന്ന് പരാതി

വീട്ടിൽ കളിക്കാൻ വന്ന അയൽപക്കത്തെ പതിമൂന്നുകാരനെ ഒരു വർഷത്തോളമായി വീട്ടമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. 37 കാരിക്കെതിരെയാണ് 13 കാരന്റെ രക്ഷിതാക്കൾ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

ആദ്യ കുർബാന സ്വീകരിക്കാൻ പള്ളിയിൽ ധ്യാനം കൂടിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. ലൈംഗിക പീഡനങ്ങളെ കുറിച്ച് ധ്യാനത്തിൽ ക്ലാസെടുത്തതോടെയാണ് തന്നെ അയലത്തെ വീട്ടമ്മ ഇത്തരത്തിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി തിരിച്ചറിഞ്ഞത്. തുടർന്ന് കുട്ടി വീട്ടിൽ വിവരം പറയുകയായിരുന്നു.

37 കാരി വീട്ടമ്മയുടെ വീട്ടിൽ കുട്ടി ഇടക്കിടെ പോകുമായിരുന്നു. ഈ സമയത്ത് ആളില്ലാത്ത അവസരം നോക്കി കുട്ടിയെ ഇവർ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷമായി ഇവർ കുട്ടിയെ ഇത്തരത്തിൽ ഉപയോഗിച്ചുവന്നു. എന്നാൽ കുട്ടിക്ക് ഇത് പീഡനമാണെന്ന് മനസിലായിരുന്നില്ല. ധ്യാനത്തിൽ പങ്കെടുത്തതോടെയാണ് ആന്റി പീഡിപ്പിക്കുവാരുന്നു എന്ന് കുട്ടി തിരിച്ചറിഞ്ഞത്.

സംഭവത്തിൽ കൊച്ചി പുത്തൻവേലിക്കര സ്വദേശിനിയായ വീട്ടമ്മ ഇപ്പോൾ ഒളിവിലാണ്. ഇവർ ഇപ്പോൾ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button