സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളിക കഴിച്ചതിനെത്തുടർന്ന് ഛർദ്ദിയും, തലവേദനയും; 120-ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ

സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളികകൾ കഴിച്ച വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടു. ഉത്തർപ്രദേശിലെ ഫറുഖാബാദ്, മൈൻപൂരി ജില്ലകളിൽ സ്കൂളുകളിൽ വിതരണം ചെയ്ത ഗുളികകൾ കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഫറുഖാബാദിൽ കമൽഗഞ്ച് ബ്ലോക്കിലെ രത്തോറ മൊഹദ്ദിൻപൂർ ഗ്രാമത്തിലുള്ള ജവഹർലാൽ പ്രേമാദേവി സ്കൂളിലെ വിദ്യാർഥികൾ ആണ് ആശുപത്രയിൽ ചികിത്സയിൽ കഴിയുന്നതിൽ ഏറെയും. ഗുളിക കഴിച്ചത്തിന് പിന്നാലെ കുട്ടികൾക്ക് ലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഇതേതുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
120ൽ അധികം വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരെ എല്ലാം തലവേദനയും ഛർദ്ദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭൂരിഭാഗം കേസുകളിലും ലക്ഷണങ്ങൾ ലഘുവാണെന്നാണ് വിവരം. ചികിത്സയിലുള്ള വിദ്യാർഥികളെല്ലാം നിരീക്ഷണത്തിലാണ്. അധികൃതർ നൽകുന്ന വിശദീകരണമനുസരിച്ച് ച്ച്, ദേശീയ ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾക്ക് ആൽബെൻഡസോൾ ഗുളികകൾ നൽകിയത്. സംഭവത്തിൽ അന്വേഷണം ആരഭിച്ചിട്ടുണ്ട്.
