കൊച്ചിയിൽ 12 വയസുകാരിയെ കാണാതായെന്ന് പരാതി.. അന്വേഷണം ആരംഭിച്ച് പൊലീസ്…
12-year-old girl missing in Kochi
കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായി. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പന്ത്രണ്ട് വയസുകാരിയായ വടുതല സ്വദേശിനി തന്‍വി സ്വീനിഷിനെ കാണാതായത്. സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃസാക്ഷികൾ വ്യക്തമാക്കുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. വടുതല സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. എളമക്കര പോലീസ് അന്വേഷണം തുടങ്ങി.
വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് മാതാപിതക്കള്‍ എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. കൊച്ചി സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പൊലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളിലും അടക്കം തെരച്ചില്‍ നടത്തുന്നത്. വീടിന് ഏകദേശം സമീപത്ത് വെച്ച് കുട്ടി സൈക്കിളില്‍ പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതിന് ശേഷം എങ്ങനെയാണ് കാണാതായത് എന്നതില്‍ വ്യക്തതയില്ല. പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാതായിട്ട് 6 മണിക്കൂര്‍ പിന്നിട്ടു. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. ബസ് ടെര്‍മിനല്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍റ് എന്നിവിടങ്ങളിലാണ് പരിശോധന.