12 വയസുകാരനെ കാണാതായി…അന്വേഷണം ആരംഭിച്ചു പൊലീസ്…
മലപ്പുറം വളാഞ്ചേരിയിൽ 12 വയസ്സുകാരനെ കാണാതായി. വളാഞ്ചേരി മൂന്നാക്കല്‍ പള്ളി റോഡില്‍ താമസിക്കുന്ന വല്ലാര്‍ത്തൊടി ഷിഹാബിന്‍റെ മകന്‍ ഷാദിലിനെയാണ് കാണാതായത്.
ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ കുട്ടിയെ കാണാനില്ലെന്നാണ് പരാതി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിലും പരാതി നൽകി. കുട്ടിയെ കണ്ട് കിട്ടുന്നവര്‍ വളാഞ്ചേരി പൊലീസ് സ്‌റ്റേഷനിലേ, 7907388314 നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
വീട്ടുകാരുമായി പിണങ്ങി പോയതാണെന്ന് പൊലീസ് പറയുന്നത്. സ്കൂളിൽ നിന്ന് വന്നശേഷം വീട്ടുകാരുമായി പിണങ്ങി ബാഗുമായി പോയതാണെന്നാണ് പൊലീസ് പറയുന്നത്. കുട്ടിക്കായി പൊലീസ് തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.