‘മദ്രസ പൂട്ടണം വീട്ടിലേക്ക് മടങ്ങണം’..12കാരന് ദാരുണാന്ത്യം.

മദ്രസയ്ക്ക് പിന്നിലായി 12കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിഹാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് കൌമാരക്കാർ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ചിൽ ശനിയാഴ്ചയാണ് 12കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്രസ പൂട്ടണമെന്ന ഉദ്ദേശത്തിലായിരുന്നു കൌമാരക്കാരുടെ ക്രൂരത

കിഷൻഗഞ്ച് സ്വദേശിയാണ് കൊല്ലപ്പെട്ട 12കാരൻ. കഴിഞ്ഞ മൂന്ന് വർഷമായി മദ്രസയിൽ പഠിക്കുകയായിരുന്നു ഈ 12കാരൻ. വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ മാത്രമാണ് 12കാരൻ എത്താറുള്ളത്. വെള്ളിയാഴ്ച രാത്രിയിൽ രാത്രി ഭക്ഷണം കഴിഞ്ഞ് 8 മണിയോടെ ഇതേ മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന ബന്ധുവിനൊപ്പം 12കാരൻ മദ്രസയിലേക്ക് മടങ്ങി. രാവിലെ ബന്ധു മാത്രമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. 12കാരനെക്കുറിച്ച് വീട്ടുകാർ തിരക്കിയപ്പോൾ രാവിലെ മുതൽ കണ്ടില്ലെന്നായിരുന്നു ബന്ധുവായ 13കാരന്റെ പ്രതികരണം. 

ഇതോടെ 12കാരന്റെ പിതാവ് മദ്രസയിലെത്തി. എന്നാൽ 12കാരനെക്കുറിച്ച് മദ്രസ ജീവനക്കാർക്കും അറിവില്ലാതെ വന്നതോടെ മുറികളും ശുചിമുറികളും അടക്കം പരിശോധിക്കാൻ ആരംഭിച്ചു. പതിനൊന്ന് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം മദ്രസയോട് ചേർന്നുള്ള ശ്മശാനത്തിൽ നിന്ന് കണ്ടെത്തുന്നത്. കഴുത്ത് അറുത്ത നിലയിലും ശരീരത്തിൽ കുത്തേറ്റ പരിക്കുകളോടെയും ആയിരുന്നു മൃതദേഹം ലഭിച്ചത്. തോർത്ത് കഴുത്തിൽ കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉച്ചയോടെ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിടുകയുമായിരുന്നു. 

Related Articles

Back to top button