12 വര്‍ഷത്തെ പ്രണയം…. ഒടുവിൽ 7 മാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി…. ജ്യോത്സനയുടെ ആത്മഹത്യാക്കുറിപ്പ് ആരേയും വേദനിപ്പിക്കും…..

കണ്ണൂര്‍: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയ ജ്യോത്സനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പതിമൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പാണ് ലഭിച്ചിരിക്കുന്നത്. പി.എസ്.സി പരീക്ഷയ്ക്ക് തയാറെടുത്തിരുന്ന ജ്യോത്സന, പരീക്ഷയ്ക്ക് പഠിക്കുന്ന ബുക്കിലാണ് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിരുന്നത്. ചൊക്ലി സി.ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
‘സ്വപ്നങ്ങള്‍ ഒന്നും പൂവണിഞ്ഞില്ല, കഷ്ടപ്പെട്ട് വളര്‍ത്തിയ പ്രിയ പിതാവിന് താങ്ങാകാന്‍ പോലും കഴിഞ്ഞില്ല… ജോലി കിട്ടി ആദ്യ ശമ്പളം അച്ഛന് കൊടുക്കണമെന്ന ആഗ്രഹവും യാഥാര്‍ത്ഥ്യമായില്ല. ആഗ്രഹങ്ങള്‍ക്കനുസരിച്ച് പൊന്നോമനയെ വളര്‍ത്താന്‍ പോലും കഴിയുന്നില്ല, അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണ്, ജോത്സ്യന ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നു.
ഭര്‍ത്താവിനെ കുറിച്ചും ഭര്‍തൃ മാതാപിതാക്കളെ കുറിച്ചും ഏറെ സ്നേഹത്തോടെയാണ് ജോത്സ്യന കുറിപ്പില്‍ വിവരിക്കുന്നത്. കുഞ്ഞ് ഭക്ഷണം കഴിക്കാത്തതും കുട്ടിയുടെ ചെവി വേദനയും പ്രസരിപ്പില്ലായ്മയും ഉള്‍പ്പെടെ അസുഖങ്ങളും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനോട് വേറെ വിവാഹം കഴിക്കാനുള്ള ഉപദേശവും നല്ലൊരു കുട്ടിയുണ്ടാകാനുള്ള ആശംസയും നേരുന്നുണ്ട്. ഭാര്യയുടെ മരണത്തോടെ അവശനിലയിലായ നിവേദ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരേ സ്‌കൂളില്‍ പഠിച്ച നിവേദും ജ്യോത്സനയും എട്ടാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു. പന്ത്രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

Related Articles

Back to top button