12കാരിയെ 72കാരനു വിവാഹം ചെയ്തു കൊടുക്കാൻ ശ്രമം..രക്ഷക്കെത്തി പൊലീസ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 72കാരന് വിവാഹം ചെയ്തുനൽകാനുള്ള ശ്രമം തടഞ്ഞ് പൊലീസ്.പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ് സംഭവം. 72കാരനായ ഹബീബ് ഖാൻ എന്നയാളെ വിവാഹം ചെയ്യാൻ 12കാരിയായ പെൺകുട്ടിയെ പിതാവാണ് നിർബന്ധിച്ചതെന്ന് പൊലീസ് പറയുന്നു.ഇതിനായി പെൺകുട്ടിയുടെ പിതാവ് ഹബീബ് ഖാനിൽ നിന്നും പണവും കൈപറ്റിയിരുന്നു.

5 ലക്ഷം പാക്കിസ്ഥാനി രൂപയാണ് ഹബീബ് ഖാനിൽനിന്ന് പെൺകുട്ടിയുടെ പിതാവായ ആലം സയ്യീദ് കൈപ്പറ്റിയത്.വിവരമറിഞ്ഞെത്തിയ പൊലീസ് വിവാഹം നടക്കുന്നതിനു മുൻപ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഹബീബ് ഖാനെയും നിക്കാഹിന് കാർമികത്വം വഹിക്കാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Back to top button