വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി…. 11 വയസ്സുകാരി മരിച്ചു

വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോൻ്റെ മകൾ ആയിഷ ഹിഫയാണ് (11) മരിച്ചത്. വട്ടേനാട് ജിവിഎച്ച്എസ് എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിൻ്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയാണ് കുട്ടി മരിക്കാനിടയായതെന്ന് വീട്ടുകാർ മൊഴി നൽകിയതായി തൃത്താല പൊലീസ് അറിയിച്ചു.




