സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം പള്ളിയോട് ചേർന്നുള്ള മദ്രസയിലേക്ക് പോയി..പിന്നാലെ കണ്ടത് ശുചിമുറിയ്ക്കുള്ളിൽ…

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടിയിലാണ് സംഭവം. മണലടി സ്വദേശിയായ റിയാസിന്റെ മകൻ റിസ്‌വാനാണ് (15) മരിച്ചത്. മണ്ണാർക്കാട് ഡി.എച്ച്.എസ്.എസ്. സ്കൂളിലെ വിദ്യാർത്ഥിയാണ് റിസ്‌വാൻ.

മണലടിയിലെ മസ്ജിദിനോട് ചേർന്നുള്ള ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കുട്ടി പള്ളിയോട് ചേർന്നുള്ള മതപാഠശാലയിൽ (മദ്രസ) പോയിരുന്നു. എന്നാൽ, വിദ്യാർത്ഥിയെ കാണാതായതോടെ വീട്ടുകാരും മറ്റും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഈ തിരച്ചിലിനൊടുവിലാണ് മസ്ജിദ് കോമ്പൗണ്ടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.

പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു. മരണത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം തുടർ നടപടികൾക്കായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button