108 ആംബുലൻസ് ജീവനക്കാർക്ക് ശമ്പളം നൽകാനാവില്ലെന്ന് കരാർ കമ്പനി..കാരണം സർക്കാർ…

കൊച്ചി: സർക്കാരിൽ നിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി കവിഞ്ഞതോടെ 108 ആംബുലൻസ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ. കുടിശിക തുക ലഭിച്ചില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയില്ല എന്ന നിലപാടിലാണ് കരാർ കമ്പനി. വരും ദിവസങ്ങളിൽ ഇത് പദ്ധതിയെ ബാധിക്കും എന്നും ആശങ്ക ഉയരുന്നു. സംസ്ഥാന സർക്കാർ 2019ൽ ആവിഷ്കരിച്ച പദ്ധതിയാണ് കനിവ് 108 ആംബുലൻസ് പദ്ധതി. 5 വർഷത്തെ ടെൻഡർ വ്യവസ്ഥയിൽ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മെയ് 3നു ഈ കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചെങ്കിലും ഓഗസ്റ്റ് 4 വരെ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഇത് നീട്ടി നൽകിയിരുന്നു. ഓഗസ്റ്റ് 4നു ഇതും അവസാനിച്ചു. നിലവിൽ കരാർ ഇല്ലാതെ ആണ് സ്വകാര്യ കമ്പനിയുടെ പ്രവർത്തനം.

Related Articles

Back to top button