108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ സമരത്തിലേക്ക്…

108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ പരോക്ഷ സമരത്തിലേക്ക്. എല്ലാ മാസവും ഏഴാ തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് കരാര്‍ കമ്പനിക്കെതിരെ ജീവനക്കാരുടെ സമരം.

ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കില്ല. എന്നാല്‍ അടിയന്തിര സര്‍വ്വീസുകളായ റോഡുപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും, വീടുകളിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും സേവനം നല്‍കുമെന്നും ജീവനക്കാര്‍ പറഞ്ഞു. സിഐടിയു യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്.

Related Articles

Back to top button