ഛത്തീസ്​ഗഡിൽ ആയുധം വെച്ച് കീഴടങ്ങി 103 മാവോയിസ്റ്റുകൾ…ഇതിൽ 23 പേർ…

ഛത്തീസ്​ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി. തലയ്ക്ക് സർക്കാർ വിലയിട്ട 49 പേരുൾപ്പടെയാണ് ബീജാപ്പൂരിൽ ആയുധം വെച്ച് കീഴടങ്ങിയത്. ഇതിൽ 23 പേർ സ്ത്രീകളാണ്. സിപിഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ മേഖല ചുമതലയുള്ളവരും വിവിധ പോഷക സംഘടനകളുടെ ചുമതലയുള്ള നേതാക്കളും കീഴടങ്ങിയവരിൽ ഉൾപ്പെടുമെന്ന് ഛത്തീസ്​ഗഡ് പൊലീസ് അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം മാവോയിസ്റ്റുകൾ ഒരു ദിവസം കീഴടങ്ങുന്നത്. കീഴടങ്ങിയ എല്ലാവർക്കും സർക്കാർ പദ്ധതി പ്രകാരം അരലക്ഷം രൂപ കൈമാറിയെന്നും പൊലീസ് പറഞ്ഞു. ബീജാപ്പൂർ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ നാളെ അമിത് ഷാ സന്ദർശം നടത്തുന്നുണ്ട്.

Related Articles

Back to top button