നോവായി തൻഹ..കൊടുവള്ളി ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി മരിച്ചു…

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തൻഹ ഷെറിന്‍റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തെരച്ചിലിൽ കണ്ടെത്തിയത്

രണ്ട് ദിവസം മുൻപ് രണ്ട് കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. ഉമ്മയ്ക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു 10 വയസുകാരി തൻഹ. 12 വയസ്സുള്ള സഹോദരനും ഒപ്പമുണ്ടായിരുന്നു. 12 വയസ്സുകാരനെ ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി. തൻഹയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്.

മൂന്നാം ദിവസമാണ് ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെ തൻഹയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂബാ സംഘം പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്

Related Articles

Back to top button