സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന കാൻസർ ബാധിതനും രോഗബാധ
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പത്ത് പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. കാൻസർ ബാധിതനായി തിരുവനന്തപുരം ആർസിസിയിൽ ചികിൽസയിൽ കഴിയുന്നതിന് ഇടയിലാണ് 38 കാരന് രോഗബാധ കണ്ടെത്തിയത്.
ഇയാൾക്ക് രോഗം പിടിപ്പെട്ടതിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. നിലവിൽ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണുള്ളത്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 98 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. 22 പേരുടെ മരണവും സ്ഥീരീകരിച്ചു.