ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ പതിവായി കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍….

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലിയാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. ഇലക്കറികള്‍

വിറ്റാമിനുകളായ എ, സി, കെ, ഫൈബര്‍, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. ഓറഞ്ച്

വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഓറഞ്ചിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

  1. നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ നട്സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. മാതളം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

  1. ക്യാരറ്റ്

ബീറ്റാ കരോട്ടിന്‍, ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ക്യാരറ്റും കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. ബീറ്റ്റൂട്ട്

നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് ഗുണം ചെയ്യും.

  1. ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. മഞ്ഞള്‍

കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. ആന്‍റി ഇന്‍റഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും അടങ്ങിയ മഞ്ഞള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

  1. കറുവപ്പട്ട

ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Related Articles

Back to top button