എമ്പുരാൻ എത്താൻ 10 ദിവസം…അയ്യനെ കാണാൻ ശബരിമലയിൽ എത്തി മോഹൻലാൽ…

ബരിമല ദർശനം നടത്തി നടൻ മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. 

മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തെ സംബന്ധിച്ച് ഒരു വമ്പന്‍ പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മലയാളത്തില്‍ ഐമാക്‌സില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമായിരിക്കും എമ്പുരാന്‍ എന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.

Related Articles

Back to top button