10 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 20 കാരന് ശിക്ഷ…

വെള്ളറട:10 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് തടവ് ശിക്ഷ.വണ്ടിയോട്ടുകോണം മണ്ണംകോട് സുനിതാ ഭവൻ വീട്ടില്‍ എ.ശ്രീക്കുട്ടന് (20) ആണ് 7 വര്‍ഷം തടവും 12000രൂപ പിഴയും ശിക്ഷ വിധിച്ചത്.നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി പ്രസ്താവം നടത്തിയത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. വെള്ളറട പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തിയത് മണിക്കുട്ടന്‍ എസ് ഐ ആണ്.

പ്രോസീക്യൂഷന്‍ ഭാഗത്തു നിന്നും 16 സാക്ഷികളെയും 16 രേഖകളും ഹാജരാക്കി. പ്രോസീക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സന്തോഷ് കുമാര്‍ ഹാജരായി. പ്രോസീക്യൂ ഷന്‍ ലൈസണ്‍ ഓഫീസര്‍ ആയ ശ്യാമള ദേവിയും ഉണ്ടായിരുന്നു.

Related Articles

Back to top button