10 വയസുകാരിക്ക് ക്രൂരപീഡനം.. രക്തസ്രാവമുണ്ടായപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ…
10 വയസുകാരിക്ക് ക്രൂരപീഡനം. വീടിന് പുറത്ത് കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു പെൺകുട്ടി. എന്നാൽ ഇവിടേക്കെത്തിയ പ്രതി മറ്റു പെൺകുട്ടികളോട് അവരുടെ വീടുകളിലേക്ക് മടങ്ങി പോകാൻ പ്രതി ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികൾ പോയപ്പോൾ ഇയാൾ 10 വയസുകാരിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തെ തുടർന്ന് കുട്ടിയുടെ ജനനേന്ദ്രിയ ഭാഗങ്ങളിൽ നിന്ന് അമിതമായി രക്തസ്രാവമുണ്ടായി. തുടർന്ന് ഇയാൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങിൽ കളിമണ്ണും മണലും കുത്തിനിറച്ചു. ബിഹാറിലെ പൂർണിയ ജില്ലയിലെ ദഗരുവ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം.
കുട്ടിയെ വീട്ടിൽ കാണാതായതിനെത്തുടർന്ന് അമ്മ മറ്റു കുട്ടികളോട് മകളെ തിരക്കിയപ്പോഴാണ്, കുട്ടിയെ ഒരാൾ കൂട്ടിക്കൊണ്ടുപോയതായി ഇവർ പറഞ്ഞത്. സംഭവം അറിഞ്ഞ് നാട്ടിലെ ഒരുസംഘം ആളുകൾ സ്ഥലത്തെത്തിയാണ് പെൺകുട്ടിയെ രക്ഷിച്ചത്. നാട്ടുകാരെ കണ്ടതോടെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വൈകാതെ തന്നെ പ്രതിയെ പിടികൂടി. ‘പ്രതിയെ ഞങ്ങൾ പിടികൂടി. പോക്സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കേസിൽ പെട്ടെന്ന് തന്നെ തുടർനടപടികൾ സ്വീകരിക്കും’ പൂർണിയ ജില്ലാ പോലീസ് മേധാവി ആമിർ ജവൈദ് മാധ്യമങ്ങളോട് പറഞ്ഞു.