10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി ..ശരീര ഭാഗങ്ങൾ കണ്ടെത്തിയത്…
10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നു.കുട്ടിയെ ബസ്‍സ്റ്റാന്റിലാക്കി അമ്മ സമീപത്തെ വാഷ്റൂമിൽ പോയപ്പോഴാണ് സംഭവം. അമ്മ മടങ്ങി വന്നപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്ന് അമ്മ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വിവിധ ഇടങ്ങളിൽ നിന്നുമാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.ശരീരഭാഗങ്ങൾ ഉടൻ പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു.തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം നടന്നത്. പ്രദേശത്ത് മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ട്