10 ലക്ഷം തന്നാൽ കുട്ടിയെ വീട്ടിലെത്തിക്കും.. വീണ്ടും ഫോൺ കോൾ…
കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ ബന്ധുവിന് വീണ്ടും ഫോൺ കോൾ. കുട്ടി സുരക്ഷിതയാണെന്നും 10 ലക്ഷം രൂപ തന്നാൽ നാളെ രാവിലെ 10 മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നും തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി പറയുന്നു. ബന്ധുവിന്റെ ഫോണിലേക്കാണ് യുവതി വിളിച്ചത്. എന്നാൽ വിവരം പൊലീസിന് കൈമാറരുതെന്നും ബോസ് പറയുന്നതുപോലെ ചെയ്യണമെന്നും യുവതി പറയുന്നുണ്ട്.’നിങ്ങളുടെ കുട്ടി സുരക്ഷിതയാണ്. 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം. നാളെ രാവിലെ കുട്ടിയെ വീട്ടിലെത്തിക്കാം. ബോസ് പറയുന്നത് പോലെ ചെയ്യണം. ഈ നമ്പറിലേക്ക് വിളിക്കരുത്. വിളിച്ച വിവരം പൊലീസിൽ അറിയിക്കരുത്.’-യുവതി പറയുന്നു.നേരത്തെ 5 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കുഞ്ഞിൻ്റെ അമ്മയ്ക്ക് ഫോണ്‍കോൾ വന്നത്. ഫോണ്‍വിളിയുടെ വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.