കുട്ടി സ്കൂളിൽ വീണു എന്ന് പറഞ്ഞു.. സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിക്കുന്നത്..

മലപ്പുറം തിരൂരിൽ സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു. ഇക്കഴിഞ്ഞ ജൂലൈ 31 ന് തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലാണ് അപകടം സംഭവിച്ചത്. അപകടവിവരം സ്കൂൾ അധികൃതർ അറിയിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി. കുട്ടി സ്കൂളിൽ വീണു എന്നു മാത്രമാണ് അറിയിച്ചതെന്നും രക്ഷിതാക്കൾ പരാതിൽ നൽകി. കാര്യമായ പരിക്കില്ലെങ്കിലും അപകടത്തിനു ശേഷം കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയെ കാർ ഇടിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Related Articles

Back to top button