ഹോട്ടൽ മുറിയിൽ യുവതി മരിച്ച സംഭവം: സുഹൃത്ത് പിടിയിൽ
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. ഗായത്രിയുടെ സുഹൃത്ത് പ്രവീൺ ആണ് പിടിയിലായത്. ഇയാളെ കൊല്ലം പരവൂരിൽനിന്നാണ് പിടികൂടിയത്.
ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ലായിരുന്നു. വൈകിട്ടോടെ പ്രവീൺ മുറിയിൽ നിന്ന് പുറത്ത് പോയിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.
പ്രവീൺ ആണ് മരണ വിവരം ഹോട്ടലിൽ വിളിച്ചുപറഞ്ഞത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
മരിച്ച ഗായത്രിയും പ്രവീണും നഗരത്തിലെ ജ്വല്ലറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. എട്ട് മാസം മുൻപ് വരെ ഗായത്രി ഇവിടെ ജോലി ചെയ്തിരുന്നു.