ഹോട്ടല്‍മുറിയില്‍ നുഴഞ്ഞു കയറിയ യുവാവ് എയര്‍ ഇന്ത്യ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തു…
എയര്‍ ഇന്ത്യ ജീവനക്കാരിയെ ഹോട്ടല്‍ മുറിയില്‍ നുഴഞ്ഞുകയറിയ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിക്ക് നേരെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം ഉണ്ടായത്.ലണ്ടനിലെ എയര്‍ ഇന്ത്യ ക്രൂ താമസിക്കുന്ന റാഡിസണ്‍ റെഡ് ഹോട്ടലില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. സുരക്ഷയെ കുറിച്ച് നേരത്തെ തന്നെ ഹോട്ടല്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അതില്‍ നടപടിയുണ്ടായില്ലെന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ പറയുന്നു.
മുറിയില്‍ അതിക്രമിച്ചുകയറിയ അക്രമി എയര്‍ഹോസ്റ്റസിനെ വലിച്ചിഴക്കുകയും മുറിയിലുണ്ടായിരുന്ന ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്‌തു. പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതിയുടെ സഹപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി.സംഭവത്തില്‍ ലണ്ടനില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അക്രമി തെരുവില്‍ അലഞ്ഞുതിരിയുന്ന ആളാണെന്നാണ് വിവരം.