ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന..കണ്ടെത്തിയത്…

വര്‍ക്കലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന. നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വർക്കല നടയറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ ഷെഫ് ഫുഡ് കോര്‍ട്ട്, ഫാര്‍മേഴ്സ് കിച്ചന്‍, ജവഹര്‍ പാര്‍ക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കെ. ബി. ആര്‍ ഹോട്ടല്‍ കാര്‍ത്തിക തട്ട് കട, തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടന്നത്.

അതോടൊപ്പം നടയറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൗള്‍ട്രി ഫാം, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായിട്ടാണ് ഇവ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. മാത്രമല്ല ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും പാചകത്തിനു ഉപയോഗിക്കുന്ന പഴകിയ എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും കണ്ടെത്തി. കൂടാതെ വൃത്തിഹീനമായ അടുക്കളയിലാണ് ആഹാരം പാകം ചെയ്തു വരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി

Related Articles

Back to top button