ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി..കല്‍ക്കിക്കെതിരെ നിയമ നടപടി…
ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുൻ കോൺഗ്രസ് നേതാവും കൽക്കി ധാം പീതാധീശ്വർ ആചാര്യനുമായ പ്രമോദ് കൃഷ്ണം കല്‍ക്കി എഡി 2898 ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും വക്കീൽ നോട്ടീസ് അയച്ചു. ഹിന്ദു മതഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ദൈവങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് നിർമ്മാതാക്കൾ ചെയ്യുന്നതെന്ന് കൃഷ്ണം കുറ്റപ്പെടുത്തി.
ഹിന്ദു പുരാണ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുള്ളതും വിശദീകരിക്കപ്പെട്ടതുമായ കൽക്കിയെക്കുറിച്ചുള്ള അടിസ്ഥാന ആശയത്തെ നിങ്ങളുടെ സിനിമ തിരുത്തിയെന്നും.കൂടാതെ കൽക്കി ഭഗവാന്‍റെ കഥയുടെ ചിത്രീകരണം പൂർണ്ണമായും കൃത്യമല്ലാത്തത് ഇത് സംബന്ധിച്ച മത വിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അനാദരവുമാണ്. കോടിക്കണക്കിന് വരുന്ന ഭക്തരുടെ മതപരമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കേന്ദ്രബിന്ദുവിനെയാണ് ഇത് ഹനിക്കുന്നത്” എന്നാണ് നിര്‍മ്മാതാക്കള്‍ക്ക് അയച്ച വക്കീല്‍ നോട്ടീസിൽ പറയുന്നത് .